തിരുവനന്തപുരം: കെ.ആര്‍ ഗൗരിയമ്മയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍ .തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുളള ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയാണ്. അണുബാധ നിയന്ത്രിക്കാനാണ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ ശ്രമം. പനിയും ശ്വാസം മുട്ടലും കാരണം കഴിഞ്ഞ ദിവസമാണ് ഗൗരിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകള്‍ക്കുമുമ്പായിരുന്നു102 കാരിയായ കെ.ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ നിന്ന്
തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്.
കെആര്‍ ഗൗരിയമ്മ ഗുരുതരാവസ്ഥയില്‍
