പശുക്കളില്‍ കുളമ്പുരോഗം വ്യാപകമാകുന്നു

ചങ്ങനാശേരി : ചങ്ങനാശേരി നഗരസഭയിലും പരിസരങ്ങളിലും പശുക്കളില്‍ കുളമ്പ് രോഗം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം അസംപ്ഷന്‍ കോളേജിലെ മഠത്തില്‍ കറവയുളള രണ്ട് പശുക്കള്‍ ചത്തിരുന്നു. കോവിഡ് പ്രതിസന്ധിമൂലം പ്രതിരോധ കുത്തിവയ്പുകള്‍ നടന്നിട്ടില്ല. ഇതാണ് രോഗവ്യാപനത്തിനിടാക്കിയത്.ആറുമാസം കൂടുമ്പോഴാണ് കുത്തിവയ്പ് നടത്തേണ്ടത്. 2019 ലാണ് കുളമ്പുരോഗത്തിനുളള കുത്തിവയ്പ്പ് അവസാനമായി നടന്നത്. കറവക്കാരില്‍ നിന്നും പകരുന്ന അണുബാധയാണ് രോഗത്തിനിടയാക്കുന്നതെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു.

അതേസമയം രോഗം നിയന്ത്രണവിധേയമാണെന്നും ആശങ്കപെടേണ്ടതില്ലെന്നും 400 പശുക്കളില്‍ കുത്തിവയ്‌പെടുത്തുകഴിഞ്ഞുവെന്നും ചങ്ങനാശേരി മൃഗാശുപത്രി സൂപ്രണ്ട് ഡോ.ബിജു അറിയിച്ചു. പനി മൂക്കൊലിപ്പ്, നാക്കിലും മോണയിലും ദ്രാവകം നിറഞ്ഞ് കുമിളകള്‍, തീറ്റ എടുക്കാതിരിക്കുക എന്നിവയാണ് ലക്ഷണങ്ങള്‍. കാലികളുടെ കുളമ്പുകള്‍ക്കിടയില്‍ വ്രണമുണ്ടായി കുളമ്പുകള്‍ ഇളകിപോകാന്‍ സാധ്യതയുണ്ട്. അകിടിലും വൃണങ്ങള്‍ പ്രത്യക്ഷപ്പെടും അകിട് വീക്കത്തിനും കാരണമാകുന്നു. വൈറസ് രോഗമായതിനാല്‍ ഇതിന് പ്രത്യേക ചികിത്സയില്ല. പ്രതിരോധ കുത്തിവയ്പ്പാണ് നിയന്ത്രണ മാര്‍ഗം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →