തൃശൂര്‍: തൃശൂർ പൂരം പ്രദര്‍ശനനഗരിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 20/04/21ചൊവ്വാഴ്ച 18 പേരില്‍ കൊവിഡ് കണ്ടെത്തിയത്.
ഇതോടെ പൂര പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
തൃശൂർ പൂരം പ്രദര്‍ശനനഗരിയില്‍ 18 പേര്‍ക്ക് കൊവിഡ് , പൂര പ്രദര്‍ശനം പൂരം കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം
