ഭ്രമത്തിലൂടെ ശങ്കർ തിരിച്ചെത്തുന്നു

ആയുഷ്മാൻ ഖുറാനയുടെ അന്ധാദുൻ റീമേക്കായ ഭ്രമം എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട ശങ്കർ എത്തുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ ഈ ചിത്രത്തിൽ ശങ്കറിനും പുറമേ ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലേക്ക് വീണ്ടും വിളിച്ചപ്പോൾ വല്ലാത്ത സന്തോഷം തോന്നിയെന്ന് ശങ്കർ പറയുന്നു. ഏതുവിധത്തിൽ എടുത്തു നോക്കിയാലും മലയാളത്തിലെ ടാലന്റ് ആക്ടറാണ് പൃഥ്വിരാജ് .

എല്ലാ മേഖലയിലും കഴിവുതെളിയിച്ചു കൊണ്ടിരിക്കുന്ന പൃഥ്വിരാജിനൊപ്പം വീണ്ടും മലയാള ചിത്രത്തിലേക്ക് എത്താൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. കോവിഡ് ആയതുകൊണ്ട് സിനിമയിലേക്ക് വിളിച്ചപ്പോൾ എനിക്ക് ടെൻഷൻ ആയിരുന്നുവെങ്കിലും ഈ സിനിമ ഒരു കാരണവശാലും മിസ്സ് ചെയ്യരുത് എന്ന് എൻറെ മനസ്സിൽ ഉണ്ടായിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം കഴിഞ്ഞു. തീർച്ചയായിട്ടും പടത്തിന്റെ തുടക്കത്തിൽ വരുന്ന നല്ലൊരു വേഷമാണ് ഞാൻ ചെയ്തത്.

ആക്റ്റർ ആയിട്ട് തന്നെയാണ് സിനിമയിൽ ഞാൻ അഭിനയിക്കുന്നത്. മൂന്നു നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ എനിക്ക് എൻറെതായ രീതിയിൽ പ്രാധാന്യമുള്ള ഒരു വേഷം തന്നെ കിട്ടിയതിൽ ഞാൻ തികച്ചും സന്തോഷവാൻ ആണെന്ന് ശങ്കർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →