ന്യൂഡല്‍ഹി: ഇന്ത്യയിലെ കടുവാസങ്കേതങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്ന് സൂചന. അമേരിക്കയിലെ മൃഗശാലയില്‍ ഒരു കടുവയ്ക്ക് കൊറോണ സ്ഥിതീകരിച്ചതും മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ കടുവയുടെ മരണവും കണക്കിലെടുത്താണ് ഇത്തരം നടപടികള്‍. പെഞ്ച് കടുവാ സങ്കേതത്തിലെ കടുവ മരിച്ചത് ശ്വാസകോശരോഗം മൂലമാണ്. മനുഷ്യരില്‍ നിന്നും മൃഗങ്ങളിലേക്ക് രോഗം പകരുകയാണങ്കില് മൃഗങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങും.ഈ സാഹചര്യം ഒഴിവാക്കാനാണന്നാണ് കണ്ടെത്തല്‍. വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി വന്യജീവി സങ്കേതങ്ങളിലൂടെ ജനങ്ങളുടെ യാത്ര തടയുന്ന കാര്യവും വനം മന്ത്രാലയവും ദേശീയ കടുവ സംരക്ഷണ അതോററ്റിയുടെയും പരിഗണയിലുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ മൂലം എല്ലാ വന്യജീവി സങ്കേതങ്ങളും വിനോദസഞ്ചാര മേഖലകളും അടച്ചിട്ടിരുക്കുകയാണ്. ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 നു പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടായാലും വന്യജീവി സങ്കേതങ്ങള്‍ ഉടനേ തുറക്കില്ലന്നും സൂചനയുണ്ട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോററ്റിയാണ് ഇതേ കുറിച്ചുള്ള തീരുമാനങ്ങളെടുക്കുക.