കേന്ദ്രാനുമതിയായി: ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഇനി കൊവാക്‌സിന്‍ നിര്‍മ്മിക്കും

മുംബൈ: ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുംബൈ ആസ്ഥാനമായുള്ള ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി രേണു സ്വരൂപ് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി സീതാറാം കുന്തയ്ക്ക് അനുമതി കത്ത് അയച്ചതായി അധികൃതര്‍ അറിയിച്ചു. കൊവാക്‌സിന്‍ ഉല്‍പാദനത്തിനായി ഹാഫ്കൈന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള അഭ്യര്‍ഥനയ്ക്ക് കേന്ദ്രം അംഗീകാരം നല്‍കിയതായി രേണു സ്വരൂപ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഉല്‍പാദനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഒരു വര്‍ഷത്തെ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. അതനുസരിച്ച്, നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ഉല്‍പാദനം നിരീക്ഷിക്കാനും നടപ്പാക്കാനും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →