തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 8778 പേര്‍ക്കാണ് 14.4.2021 ബുധനാഴ്ച കോവിഡ് -19 സ്ഥിരീകരിച്ചത്. എറണാകുളം -1226, കോഴിക്കോട്-1098, മലപ്പുറം -888, കോട്ടയം-816, കണ്ണൂര്‍-748, തിരുവനന്തപുരം -666, തൃശൂര്‍-544, ആലപ്പുഴ-481, പാലക്കാട് 461, കൊല്ലം 440, കാസര്‍കോട് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273. എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ് ഇതുവരെ ആകെ 1,39,52,957 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4836 ആയി. 14.4.2021 ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 205 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 7905 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 627 പേരുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്ന 2642 പേര്‍ നെഗറ്റീവായി . ഇനി 58,425 പേരാണ് ചികിത്സയിലുളളത് . 11,25,775പേര്‍ ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 1,90,199 പേരാണ് നിരീക്ഷണത്തിലുളളത്. ഇവരില്‍ 8326 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ബാക്കിയുളളവര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലോ ആണ് 1384 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണ് ഉളളത്. നിലവില്‍ ആകെ 420 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ബുധനാഴ്ച ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയട്ടില്ല.

