ബംഗളൂരു: പ്രമുഖ സോഷ്യല്‍മീഡിയ ആപ്പായ ലിങ്കെഡ് ഇന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത 500 ദശലക്ഷം ഉപഭോക്താക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി വില്ക്കാന് വച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ആകെ ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടു പേരുടേയും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് കണക്കാക്കുന്നത്.
പേര് ,ഇ-മെയില്‍,ഫോണ്‍ നമ്പര്‍, ജോലിസ്ഥലം, സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ എന്നിവയെല്ലാം ചോര്ത്തപ്പെട്ടിട്ടുളളതായി സൈബര്‍ ന്യൂസ് റിപ്പോര്‍ട്ടുചെയ്യുന്നു. ഡാര്‍ക്ക് വെബില്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ഡാറ്റാ വില്‍പ്പനക്കു വച്ചതിന് പിന്നാലെയാണ് ഈ വിവരവും പുറത്തുവന്നത്.
എന്നാല്‍ ഇത് ലിങ്കെഡ് ഇന്‍ ഡാറ്റാ ബ്രീച്ചല്ലെന്നാണ് കമ്പനിയുടെ വാദം. സ്ക്രാപ്പ് വിഭാഗത്തില്‍ പെടുന്ന വിവരങ്ങളാണ് പുറത്തുപോയത്.സ്വകാര്യ വ്യക്തികളുടെ പബ്ലിക്കായി കാണാനാവാത്ത വിവരങ്ങള്‍ ഒന്നും പുറത്തുപോയിട്ടില്ലെന്നാണ് തങ്ങള്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.