പ്രസിഡന്റ്‌ പറഞ്ഞത് നടപ്പായി; ലോക്ക് ഡൗൺ ലംഘിച്ചയാളെ വെടിവെച്ചു കൊന്നു

മനില ഏപ്രിൽ 6: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് ഫിലിപ്പീൻസിൽ 63കാരനെ വെടിവെച്ചു കൊന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ വെടിവെച്ച്‌ കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട് നേരത്തെ മുന്നറിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫിലിപ്പീന്‍സ് പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ വന്നത്. ഒരുമാസം നീണ്ടു നില്‍ക്കുന്ന ലോക്ക് ഡൗണ്‍ ആണ് ഫിലിപ്പീന്‍സില്‍ പ്രഖ്യാപിച്ചത്.

മാസ്ക്ക് ധരിക്കാന്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് അയാള്‍ ദേഷ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചെക്ക്പോസ്റ്റില്‍ എത്തിയ 63കാരന്‍ ആരോഗ്യ പ്രവര്‍ത്തകരോടും പൊലീസിനോടും കയര്‍ത്ത് സംസാരിക്കുകയും കൈയില്‍ കരുതിയ മഴു എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാള്‍ അക്രമാസക്തനായതോടെയാണ് നാസിപ്പിട്ട് ചെക്ക്‌പോസ്റ്റില്‍ വെച്ച്‌ പോലീസുകാര്‍ വെടിവെച്ച്‌ കൊന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →