വേഫറർ ഫിലിം സിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം സല്യൂട്ടിന്റെ ഒഫീഷ്യൽ ടീസർ ഈസ്റ്റർ ദിനത്തിൽ പുറത്തിറങ്ങി. ദുൽഖർ സൽമാനും റോഷൻ ആൻഡ്രൂസും ഒരുക്കുന്ന ആദ്യ ചിത്രമായ സല്യൂട്ടിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ആണ് .പക്കാ പോലീസ് സ്റ്റോറി ആണ് ഈ ചിത്രം .
ബോളിവുഡ് താരവും മോഡലുമായ ഡയാന പെൻറി നായികയാകുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ , അലൻസിയർ , ബിനു പപ്പു , വിജയകുമാർ , ലക്ഷ്മിഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ സന്തോഷ് നാരായണൻ ആണ് . സന്തോഷ് നാരായണൻ സംഗീതമൊരുക്കുന്ന ആദ്യചിത്രമാണ് സല്യൂട്ട്.
എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി,വസ്ത്രാലങ്കാരം സുജിത് സുധാകരൻ, ആർട്ട് സിറിൽ കുരുവിള സ്റ്റിൽസ് രോഹിത് , പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ,പി ആർ ഓ മഞ്ജു ഗോപിനാഥ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി , അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ , ഫർസ്റ്റ് എ.ഡി അമർ ഹാൻസ്പൽ, അസിസ്റ്റൻറ് ഡയറക്ടേഴ്സ് അലക്സ് അയിരൂർ , ബിനു കെ നാരായണൻ , സുബീഷ് സുരേന്ദ്രൻ , രഞ്ജിത്ത് മഠത്തിൽ എന്നിവർ നിർവ്വഹിക്കുന്നു.

