ഗാന്ധിനഗര്‍: വിവാഹത്തിന്റെ ഭാഗമായുള്ള മതപരിവര്‍ത്തനങ്ങളെ ചെറുക്കുന്ന ബില്‍ ഗുജറാത്ത് നിയമസഭ പാസാക്കി .മതസ്വാതന്ത്ര്യ നിയമം, 2003 ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലാണ് സഭ പാസാക്കിയത്. ബില്‍ പ്രകാരം മെച്ചപ്പെട്ട ജീവിതശൈലി, വിവാഹത്തിന്റെ മറവില്‍ ആള്‍മാറാട്ടം എന്നിവയ്ക്ക് ഇട നല്‍കുന്ന മതപരിവര്‍ത്തനങ്ങളെ കര്‍ശനമായി നിരോധിക്കും.നിയമസഭാ മന്ത്രി പ്രദീപ് സിങ് ജഡേജയാണ് സംസ്ഥാന നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് വിവാഹം വഴി ആരെങ്കിലും മതപരിവര്‍ത്തനം നടത്തുകയാണെന്ന് കണ്ടെത്തിയാല്‍ അല്ലെങ്കില്‍ ഒരു വ്യക്തിയെ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ വിവാഹം കഴിക്കാന്‍ ഒരാളെ സഹായിക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ. കൂടാതെ രണ്ട് ലക്ഷം രൂപ പിഴയും നല്‍കേണ്ടതാണ്.വിവാഹം പ്രായപൂര്‍ത്തിയാകാത്ത സ്ത്രീ അല്ലെങ്കില്‍ പട്ടികജാതി അല്ലെങ്കില്‍ പട്ടിക വര്‍ഗ സമുദായത്തില്‍ നിന്നുള്ള വ്യക്തിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ ശിക്ഷ കുറഞ്ഞത് നാല് വര്‍ഷം മുതല്‍ പരമാവധി ഏഴ് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപയുമാണ് പിഴ.
ലവ് ജിഹാദിനെതിരായ മതപരിവര്‍ത്തന ബില്‍ പാസാക്കി ഗുജറാത്ത് നിയമസഭ
