ന്യൂഡൽഹി / 2026 / ഒക്ടോബർ 22
കാലഹരണപ്പെട്ട നിയമങ്ങൾ കണ്ടെത്തി ഭേദഗതി ചെയ്യാനോ റദ്ദാക്കാനോ സംസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. കാലം മാറുന്നതിനൊപ്പം നിയമങ്ങളിലും മാറ്റം വേണമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ദേശീയ നിയമ കമ്മീഷൻ സംഘടിപ്പിച്ച സഹകരണ ഫെഡറലിസവും നിയമപരിഷ്കാരങ്ങളും സംബന്ധിച്ച സമ്മേളനം ഇന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ഭിന്നത ജനതാൽപര്യത്തിന് തടസ്സമാകരുത്
കേന്ദ്രവും സംസ്ഥാനങ്ങളും പൊതുജനങ്ങളുടെ താൽപര്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ അതിന് തടസ്സമാകരുത്. കൂടിയാലോചനയും ഏകോപനവും കൂട്ടുത്തരവാദിത്വവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ‘ടീം ഇന്ത്യ’ കാഴ്ചപ്പാടിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യത്തിലെ ഐക്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രത്തിന്റെ ശക്തിയും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വവും ന്യായമായ സ്വയംഭരണാവകാശവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നത് ഭരണഘടനയാണ്. ശക്തമായ സംസ്ഥാനങ്ങൾ ശക്തമായ കേന്ദ്രത്തിന് കരുത്തുപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമപരിഷ്കാരം എല്ലാറ്റിലും ഒരേ രീതി അടിച്ചേൽപ്പിക്കലല്ല
നിയമപരിഷ്കാരത്തിലെ കേന്ദ്ര–സംസ്ഥാന സഹകരണം എല്ലാ കാര്യങ്ങളിലും ഒരേ രീതി പിന്തുടരണമെന്ന അർഥത്തിലല്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഒന്നിക്കുന്ന മേഖലകളിൽ ഇരുകൂട്ടരും സഹകരിക്കണം. അതേസമയം, സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനുള്ള സംസ്ഥാനങ്ങളുടെ ഇടം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ നിയമ കമ്മീഷനും സംസ്ഥാന നിയമ കമ്മീഷനുകളും സംസ്ഥാന നിയമ വകുപ്പുകളും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം. സംസ്ഥാനങ്ങൾ തമ്മിലുള്ള കൂടിയാലോചനകൾ, മികച്ച പ്രവർത്തനരീതികളുടെ പങ്കുവെക്കൽ, പഴയ നിയമങ്ങളുടെ ക്രമമായ അവലോകനം എന്നിവയിലൂടെ ഇത് സാധ്യമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പന്ത്രണ്ട് വർഷത്തിനിടെ റദ്ദാക്കിയത് 1,700ലേറെ നിയമങ്ങൾ
കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ കാലഹരണപ്പെട്ട 1,700ലേറെ നിയമങ്ങൾ റദ്ദാക്കിയതും കൊളോണിയൽ കാലത്തെ മൂന്ന് ക്രിമിനൽ നിയമങ്ങൾ മാറ്റിയതും നിയമസംവിധാനം നവീകരിക്കുന്നതിലെ പ്രധാന നടപടികളാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനും ഭരണം കാര്യക്ഷമമാക്കാനും ആവശ്യമായ നിയമമാറ്റങ്ങൾ സംസ്ഥാന നിയമ കമ്മീഷനുകൾ ശുപാർശ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ പൗരനും നീതിയും സുരക്ഷയും അന്തസ്സുമുള്ള ജീവിതം ഉറപ്പാക്കുകയാണ് നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം. 2047ലെ വികസിത ഭാരതമെന്ന ലക്ഷ്യത്തിന് ശക്തമായ നിയമങ്ങളും സുതാര്യമായ സ്ഥാപനങ്ങളും കാര്യക്ഷമമായ ഭരണവും എല്ലാവർക്കും നീതിയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ കേന്ദ്രമാക്കിയ നിയമസംവിധാനത്തിനായി നടപ്പാക്കാവുന്ന നിർദേശങ്ങൾ സമ്മേളനത്തിൽനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, ദേശീയ നിയമ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ദിനേശ് മഹേശ്വരി, മെംബർ സെക്രട്ടറി ഡോ. അഞ്ജു രതി റാണ, അംഗം പ്രൊഫ. ഡി. പി. വർമ എന്നിവർ പങ്കെടുത്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.