തിരുവനന്തപുരം, 2026 ഓഗസ്റ്റ് 10 –
പ്രാഥമിക പരിശോധനയിൽ വാഹനത്തിന് അപാകതയില്ല
കർണാടകയിലെ ബിഡദിക്ക് സമീപമുണ്ടായ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ പ്രാഥമിക പരിശോധനയിൽ വാഹനത്തിന് സാങ്കേതിക തകരാറോ അമിത പഴക്കമോ കണ്ടെത്തിയിട്ടില്ലെന്ന് ഗതാഗതമന്ത്രി സി. പി. ജോൺ. അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് ദീർഘദൂര സർവീസുകളിൽ പരിചയമുള്ള ആളായിരുന്നുവെന്നും, നിയമപ്രകാരം ആവശ്യമായ വിശ്രമസമയം ലഭിച്ചതിന് ശേഷമാണ് അദ്ദേഹം ഡ്യൂട്ടിയിൽ പ്രവേശിച്ചതെന്നും മന്ത്രി പറഞ്ഞു.
വിശ്രമക്കുറവ് ആരോപണം തള്ളി
ഡ്രൈവർക്ക് മതിയായ വിശ്രമം ലഭിക്കാത്തതാണ് അപകടകാരണമെന്ന ആരോപണം മന്ത്രി തള്ളി. അപകടത്തിന് മുമ്പ് 16 മണിക്കൂറിലേറെ വിശ്രമം ലഭിച്ച ശേഷമാണ് ഡ്രൈവർ സൈൻ ഓൺ ചെയ്തതെന്നും, ഇതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൽക്കാലിക ജീവനക്കാരുടെ ആനുകൂല്യം പരിഗണിക്കും
അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷ് താൽക്കാലിക ജീവനക്കാരനാണെന്നും നിലവിലെ ചട്ടപ്രകാരം പത്ത് ലക്ഷം രൂപയാണ് ധനസഹായമായി നൽകാനാകുകയെന്നും മന്ത്രി പറഞ്ഞു. ഈ തുക വർധിപ്പിക്കുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും, അപകടത്തിൽ മരിക്കുന്ന താൽക്കാലിക ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് താൽക്കാലികമായെങ്കിലും ജോലി നൽകുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം പ്രായോഗികമല്ല
ദീർഘദൂര സർവീസുകളിൽ ഡ്രൈവർ-കം-കണ്ടക്ടർ സംവിധാനം നടപ്പാക്കണമെന്ന ആവശ്യം നല്ല നിർദേശമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ പുതിയ നിയമനങ്ങൾ നടത്തുമ്പോൾ മൾട്ടി ടാസ്കിങ് സംവിധാനം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തർസംസ്ഥാന സർവീസുകൾക്കായി എല്ലാ ബസുകളും പുതുക്കാൻ നിലവിൽ സാഹചര്യമില്ലെങ്കിലും പഴയ ബസുകൾ നവീകരിക്കുന്ന നടപടികൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് വിഷയങ്ങളിലും പ്രതികരണം
പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ ഉണ്ടായത് അസാധാരണ പ്രളയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം. ശ്രീ പദ്ധതിയോട് സി.എം.പിക്ക് യോജിപ്പില്ലെന്നും, സബ് കമ്മിറ്റി റിപ്പോർട്ട് വന്ന ശേഷം സർക്കാർ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം വിഷയത്തിൽ ആദ്യ ചരണങ്ങൾ ആലപിച്ചാൽ മതിയെന്നതാണ് സി.എം.പിയുടെ നിലപാടെന്നും, ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ ആ സമീപനമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.