കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പി.സി.ജോർജ്

പൂഞ്ഞാർ: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന് പിന്നാലെ കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തി പി.സി.ജോർജ്. മെത്രാന്മാർക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളും ജോർജ് നടത്തി. മെത്രാൻമാർ രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഒരു ബഹുമാനവും കാണിക്കില്ലെന്നും പി.സി.ജോർജ് പറഞ്ഞു. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി കൂടിയാണ് പി.സി.ജോർജ്.

സഭയേയും മെത്രാൻമാരെയും തള്ളി പറയേണ്ടി വരും

‘ഷോൺ എന്റെ മകനാണ്. അവൻ സത്യമേ പറയൂ. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞു, മര്യാദയാണോ കാണിച്ചത്. അത് പറയാൻ അയാൾക്കെന്താണ് അവകാശം. പൂഞ്ഞാറിൽ നിൽക്കുന്ന സ്ഥാനാർഥികളിൽ സഭയ്ക്ക് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടെങ്കിൽ അത് ഞാനാണ്. എന്ത് കിട്ടിയിട്ടാണ് നാണംകെട്ടവർ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത്. സഭയേയും മെത്രാൻമാരെയും തള്ളി പറയേണ്ടി വരും. ബോധവും വിവരവുമില്ലാത്തവരാണ് അവർ.’ പി.സി.ജോർജ് പറഞ്ഞു.

‘വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം.

എഫ്‌സിആർഎ ബില്ല് വരുമെന്നും എതിർക്കുന്നവർക്ക് വീട്ടിൽ പോകാമെന്നും ജോർജ് കൂട്ടിച്ചേർത്തു. ‘വിദേശത്തുനിന്ന് പണം വാങ്ങിക്കുന്നതിന് കണക്ക് നൽകിയാൽ എന്താണ് കുഴപ്പം. എന്നിട്ടും കത്തോലിക്ക സഭയാണ്, ക്രിസ്ത്യാനിയാണ് എന്ന് വിചാരിച്ച് അമിത് ഷാ സഭയോട് പറഞ്ഞു, ഒരു പ്രശ്‌നവുമില്ല, നിങ്ങൾ ഏത് കണതന്നാലും അപ്രൂവ് ചെയ്‌തേക്കാമെന്ന്. എന്നിട്ടും എന്തിനാണ് ഇവൻമാർ കുരയ്ക്കുന്നത്. ഓരോ മെത്രാന്മാരും അവരുടെ രാഷ്ട്രീയമാണ് പറയുന്നത്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയമായി നേരിടും. അവരോട് ബഹുമാനം കാണിക്കില്ല. ദീപിക പത്രം വായിക്കുന്നവന് വട്ടാണ്. മെത്രാന്മാരല്ല സഭ. ഇവര് പറയുന്നത് മുഴുവൻ കേട്ട് നിൽക്കാനാകില്ല

ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട

എല്ലാ മതവിഭാഗങ്ങളോടും മാന്യമായി പെരുമാറണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. സഭ ബിജെപിയുമായി അടുക്കണമെന്ന് നിർബന്ധമില്ല. എഫ്‌സിആർഎ ബില്ല് വരുമമെന്നതിൽ സംശയമില്ല. ആശങ്കയുള്ളവർ വീട്ടിൽ പോയി ഇരുന്നോട്ടെ. വിദേശത്തുനിന്ന് വരുന്ന പണം എന്തിന് വേണ്ടി ചെലവഴിക്കുന്നുവെന്ന് കണക്ക് നൽകിയാൽ എന്താ കുഴപ്പം. മെത്രന്മാർ ഊളത്തരംകൊണ്ട് നടക്കരുത്. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട. പണ്ടായിരുന്നു മെത്രാനും കുത്രാനും പറയുന്നവർക്ക് ജനം വോട്ട് ചെയ്യുന്നത്. ഇപ്പോ അതിന് ആരേയും കിട്ടില്ല.’ പി.സി. ജോർജ് പറഞ്ഞു.
താൻ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് പൂഞ്ഞാറിൽ വിജയിക്കുമെന്നും പി.സി. ജോർജ് അവകാശപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →