തൃശ്ശൂര്‍| വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂര്‍ വാണിയംപാറയില്‍ കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് ആണ് മരിച്ചത്. 63 വയസ്സായിരുന്നു.
തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാണിയംപാറ ഇകെഎംയുപി സ്‌കൂളിലെ 37-ാം നമ്പര്‍ ബൂത്തിലാണ് വിനോദ് വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തുന്ന സമയത്ത് അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആംബുലന്‍സില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
