തൃശൂർ: പഴയതിൽനിന്നു വ്യത്യസ്തമായി ഈശ്വര വിശ്വാസത്തോടുകൂടിയാണു താൻ ഇത്തവണ വോട്ടു രേഖപ്പെടുത്തിയതെന്ന് നാട്ടിക നിയോജകമണ്ഡലം ബിജെപി സ്ഥാനാർഥിയും സ്ഥലം എംഎൽഎയുമായ സി.സി. മുകുന്ദൻ.’ചരിത്രത്തിന്റെ ഭാഗമാണ് ഇന്നത്തെ വോട്ട് എന്നാണു തോന്നുന്നത്. ഈ തെരഞ്ഞെടുപ്പിലൂടെ എന്റെ ചിഹ്നത്തിൽ വോട്ടുചെയ്തുകൊണ്ട് 58 വർഷത്തെ ചരിത്രം മാറ്റിക്കുറിക്കുകയാണ്. ഈ തീരുമാനം ഞാൻ എടുത്തതുപോലെ മറ്റെല്ലാവരും സ്വീകരിച്ചിട്ടുണ്ട്.
ചരിത്രവിജയമുണ്ടാകും
താമരചിഹ്നത്തിൽ എന്റെ ആദ്യത്തെ വോട്ടാണെന്നതു വളരെ സന്തോഷകരമാണെന്ന് സി.സി. മുകുന്ദൻ പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ നാട്ടിക നിയോജകമണ്ഡലത്തിൽ ചരിത്രവിജയമുണ്ടാകും. അദ്ഭുതകരമായ വിജയം നാട്ടികയിൽ ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. കഴിഞ്ഞ മന്ത്രിസഭയിൽ നാട്ടികയിലെ സിപിഐ പ്രതിനിധിയായിരുന്നു സി.സി. മുകുന്ദൻ.
