ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് : ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​നാ​​​യി ഇ​​​റാ​​​നു​​​മേ​​​ൽ സ​​​മ്മ​​​ർ​​​ദം വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ണ്ണ​​​ടാ​​​ങ്ക​​​റു​​​ക​​​ൾ ക​​​ട​​​ന്നു​​​പോ​​​കേ​​​ണ്ട ക​​​ട​​​ലി​​​ടു​​​ക്ക് തു​​​റ​​​ക്കാ​​​ൻ ഇ​​​റാ​​​ന് അ​​​നു​​​വ​​​ദി​​​ച്ച സ​​​മ​​​യം തീ​​​രാ​​​ൻ പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യിരുന്നു.

ഇ​​​റാ​​​നു​​​മേ​​​ൽ ന​​​ര​​​കം പെ​​​യ്യു​​​മെ​​​ന്ന് ആ​​​വ​​​ർ​​​ത്തി​​​ച്ചുച്ച് ട്രംപ്

ഹോ​​​ർ​​​മു​​​സ് തു​​​റ​​​ക്കാ​​​നും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​നും ഇ​​​റാ​​​ന് അ​​​നു​​​വ​​​ദി​​​ച്ച പ​​​ത്തു ദി​​​വ​​​സ കാ​​​ലാ​​​വ​​​ധി അ​​​മേ​​​രി​​​ക്ക​​​ൻ സ​​​മ​​​യം (ഈ​​​സ്റ്റേ​​​ൺ ടൈം) ​​​തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്തി​​​ന് (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം വൈ​​കു​​ന്നേ​​രം 7.30) അ​​​വ​​​സാ​​​നി​​​ക്കും. അ​​​ന്ത്യ​​​ശാ​​​സ​​​നം ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​റാ​​​ന്‍റെ വൈ​​​ദ്യു​​​തി​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​ൻ ആ​​​ക്ര​​​മി​​​ച്ചു ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് ട്രം​​​പ് നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഇ​​​റാ​​​നു​​​മേ​​​ൽ ന​​​ര​​​കം പെ​​​യ്യു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ആ​​​വ​​​ർ​​​ത്തി​​​ച്ചു. ഇ​​​തു​​​പ്ര​​​കാ​​​രം ഇ​​​റാ​​​ന്‍റെ വൈ​​​ദ്യു​​​തി പ്ലാ​​​ന്‍റു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​യെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു. ട്രം​​​പി​​​ന്‍റെ അ​​​ന്തി​​​മ അ​​​നു​​​മ​​​തി മാ​​​ത്ര​​​മാ​​​ണ് ഇ​​​നി ല​​​ഭി​​​ക്കേ​​​ണ്ട​​​ത്.

അ​​​ന്ത്യ​​​ശാ​​​സ​​​നം ത​​​ള്ളി​​​ ഇ​​​റാ​​​ൻ‌.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ അ​​​ന്ത്യ​​​ശാ​​​സ​​​നം ഇ​​​റാ​​​ൻ‌ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഭീ​​​ഷ​​​ണി​​​ പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും തു​​​നി​​​ഞ്ഞാ​​​ൽ ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഊ​​​ർ​​​ജ​​​വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും തൊ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​റാൻ പറഞ്ഞിരിക്കുന്നത്. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വ്യ​​​വ​​​സാ​​​യകേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​റാ​​​ൻ നേ​​​ര​​​ത്തേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. ഇ​​​തി​​​നി​​​ടെ, പാ​​​ക്കി​​​സ്ഥാ​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി പ്ര​​​ക​​​ട​​​മ​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​സാ​​​ധ്യ​​​ത ഇ​​​റാ​​​ൻ ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ല. പ​​​ക്ഷേ, അ​​​തി​​​ന് ഇ​​​റാ​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നി​​​ല​​​പാ​​​ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →