.ടെഹ്റാൻ: ഇറാനിൽ വെടിവെച്ചിട്ട എഫ്-15ഇ യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ അമേരിക്കൻ വ്യോമസേനാംഗത്തെ കണ്ടെത്തി. കടുത്ത പോരാട്ടം നടക്കുന്ന ഇറേനിയൻ മണ്ണിൽ അതീവ രഹസ്യമായാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കണ്ടെത്തിയ സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം സുരക്ഷിതനായിരിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികരും പാരഷൂട്ട് വഴി പുറത്തേക്ക് ചാടിയിരുന്നു
കഴിഞ്ഞ ഏപ്രിൽ 3 വെള്ളിയാഴ്ചയാണ് ഇറാന്റെ ഖുസെസ്ഥാൻ പ്രവിശ്യയിൽ വെച്ച് അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് സൈനികരും പാരഷൂട്ട് വഴി പുറത്തേക്ക് ചാടിയിരുന്നു. ഇതിൽ പൈലറ്റിനെ നേരത്തെ തന്നെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തിയിരുന്നു. രണ്ടാമത്തെ ക്രൂ അംഗത്തെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങളും അത്യാധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് യുഎസ് സെൻട്രൽ കമാൻഡ് ദൗത്യം ഏകോപിപ്പിച്ചു വരികയായിരുന്നു.
കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യസംഭവം
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ഈ നിർണായക സംഭവം. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ യുദ്ധവിമാനം ശത്രുരാജ്യത്തിന്റെ മണ്ണിൽ വെച്ച് വെടിവെച്ചിടുന്നത്.
.
