നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ നവജാതശിശുവിന്‍റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹമാണ് ഏപ്രിൽ 2 വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സമീപത്തെ എസ്എടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ മൃതദേഹ മാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇത് എങ്ങനെ മെഡിക്കൽ കോളജ് പാർക്കിംഗിൽ എത്തിയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →