നയ്റോബി: സുഡാനിലെ പ്രധാന ആശുപത്രിയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ 13 കുട്ടികൾ ഉൾപ്പടെ 64 പേര് കൊല്ലപ്പെട്ടു. മാർച്ച് 20 വെള്ളിയാഴ്ചയായിരുന്നു നിഷ്ഠുര ആക്രമണമുണ്ടായത്. ഈസ്റ്റ് ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഡായിനിലെ ആശുപത്രിയാണ് ആക്രമിക്കപ്പെട്ടത്.
സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ്
പാരാമിലിട്ടറി സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) നിയന്ത്രണത്തിലുള്ള പ്രദേശമാണ് എല്‍-ഡായിന്‍. സുഡാന് സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് ആരോപിച്ചു.
