ഡ​ൽ​ഹി​യി​ലെ കാ​രോ​ൾ ബാ​ഗി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കാ​രോ​ൾ ബാ​ഗി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ മ​രി​ച്ചു, 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാർച്ച് 25 ബുധനാഴ്ച പു​ല​ർ​ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ ജ​യ്പൂ​രി​ൽ നി​ന്ന് വ​ന്ന ബ​സ് ഝ​ണ്ഡേ​വാ​ല​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​ത്തി​പ്പോ​ഴാ​യി​രു​ന്നു മറിഞ്ഞ​ത്. 25 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നി​ഗ​മ​നം.

ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →