വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്ന് സുപ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹം ക​ഴി​ക്കു​ന്ന​ത് ഒ​രു ജീ​വി​ത​പ​ങ്കാ​ളി​യെ​യാ​ണെ​ന്നും അ​ല്ലാ​തെ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ​യ​ല്ലെ​ന്നും ഭ​ർ​ത്താ​വി​നെ ഓ​ർ​മി​പ്പി​ച്ച് സുപ്രീം കോടതി .ഭാ​ര്യ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്നി​ല്ലെ​ന്നോ വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്നി​ല്ലെ​ന്നോ ഉ​ള്ള കാ​ര​ണ​ത്താ​ൽ വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പറഞ്ഞു. ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം നാ​ഥ്, സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ക്ഷി​ക​ളോ​ട് കോ​ട​തി നിർദേശം

കാ​ലം മാ​റി​യെ​ന്നും പാ​ച​കം ചെ​യ്യു​ന്ന​തി​ലും തു​ണി അ​ല​ക്കു​ന്ന​തി​ലും ഭ​ർ​ത്താ​വി​നും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. വീ​ട്ടു​ജോ​ലി​ക​ളി​ലെ കു​റ​വു​ക​ൾ ക്രൂ​ര​ത​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഭാ​ര്യ​ക്ക് സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വും ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്ന ഭ​ർ​ത്താ​വി​ന്റെ പ​രാ​തി​യും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം. കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ക​ക്ഷി​ക​ളോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →