തെഹ്റാന് | ഇറാനില്‍ ഭൂചലനം . ഇറാനിലെ ഫാര്‍സ് പ്രവിശ്യയിലുള്ള ഗെരാഷ് നഗരത്തിൽ മാർച്ച് 3 ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേ സമയം പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ വ്യക്തമാക്കി.
അതീവ സജീവമായ സാഗ്രോസ് സീസ്മിക് ബെല്‍റ്റിലാണ് തെക്കന്‍ ഇറാന് സ്ഥിതി ചെയ്യുന്നത്
അറേബ്യന്‍, യുറേഷ്യന്‍ ടെക്റ്റോണിക് പ്ലേറ്റുകള്‍ തമ്മിലുള്ള കൂട്ടിയിടി മൂലം രൂപപ്പെട്ട അതീവ സജീവമായ സാഗ്രോസ് സീസ്മിക് ബെല്‍റ്റിലാണ് തെക്കന്‍ ഇറാന് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഇവിടെ ഭൂചലനങ്ങള്‍ പതിവാണ്.അമേരിക്ക-ഇസ്റാഈല്‍ സഖ്യം ആക്രമണം തുടരുന്നതിനിട യിലാണ് ഈ പ്രകൃതിദുരന്തം ഉണ്ടായിരിക്കുന്നത്
