വാഷിങ്ടൺ: ഒമ്പത് ഇറാനിയൻ നാവിക കപ്പലുകൾ യുഎസ് മുക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.. മറ്റൊരു ആക്രമണത്തിൽ ഇറാനിയൻ നാവികസേനാ ആസ്ഥാനം വലിയ തോതിൽ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ‘ഇറാന്റെ 9 നാവിക കപ്പലുകൾ ഞങ്ങൾ മുക്കി. ബാക്കിയുള്ളവയെയും ഞങ്ങൾ പിന്തുടരുകയാണ് – അവ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകും,’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ (Truth Social) കുറിച്ചു.
മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ്
ഇറാനുമായുള്ള സംഘർഷത്തിനിടെ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും യുഎസ് ആർമിയുടെ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഫെബ്രുവരി 28 ശനിയാഴ്ച ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അമേരിക്കക്കാർ കൊല്ലപ്പെടുന്നത് ആദ്യമാണ്
