2025-26 വർത്തിൽ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു

ന്യൂ​​​ഡ​​​ല്‍ഹി: ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ഈ​​​ വ​​​ര്‍ഷം മാ​​​ര്‍ച്ച് വ​​​രെ​​​യു​​​ള്ള സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ന്‍റെ മൂ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ല്‍ രാ​​​ജ്യം 7.8 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍ച്ചാ​​​നി​​​ര​​​ക്ക് (ജി​​​ഡി​​​പി) കൈ​​​വ​​​രി​​​ച്ചു.2022-23 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യു​​​ള്ള സ്റ്റാറ്റിസ്റ്റിക്ക​​​ല്‍ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ലാ​​​ണി​​​ത്.2011-12 അ​​​ടി​​​സ്ഥാ​​​ന​​​വ​​​ര്‍ഷ​​​മാ​​​ക്കി​​​യു​​​ള്ള ര​​​ണ്ടാം​​​പാ​​​ത​​​ത്തി​​​ല്‍ ജി​​​ഡി​​​പി 8.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നാം​​​പാ​​​ത​​​ത്തി​​​ല്‍ 7.2 %വ​​​ള​​​ര്‍ച്ച​​​യാ​​​യി​​​രു​​​ന്നു സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​ര്‍ പ്ര​​​വ​​​ചി​​​ച്ചി​​​രു​​​ന്ന​​​ത്.

ജി​​​ഡി​​​പി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന വ​​​ര്‍ഷം ഇ​​​തി​​​നു മു​​​മ്പ് മാ​​​റ്റി​​​യ​​​ത് 2015ലാ​​​ണ്. ഇ​​​നി​​​മു​​​ത​​​ൽ ഓ​​​രോ അ​​​ഞ്ച് വ​​​ര്‍ഷ​​​ങ്ങ​​​ളി​​​ലും മാ​​​റും. ഇ​​​തോ​​​ടെ ക​​​ണ​​​ക്കു​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​കു​​​മെ​​​ന്നാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ നി​​​ഗ​​​മ​​​നം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →