പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ 28 കു​​​​ട്ടി​​​​ക​​​​ള്‍ ദു​​​​രൂ​​​​ഹ​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​രി​​​ച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

കൊ​​​​ച്ചി: പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യി​​​​ല്‍ 13 വ​​​​യ​​​​സി​​​​നു താ​​​​ഴെ​​​​യു​​​​ള്ള 28 കു​​​​ട്ടി​​​​ക​​​​ള്‍ ദു​​​​രൂ​​​​ഹ​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​രി​​​ച്ചെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ല്‍ വ​​​​സ്തു​​​​ത വ്യ​​​​ക്ത​​​​മാ​​​​ക്കി റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ക്രൈം​​​ബ്രാ​​​​ഞ്ചി​​​​നു നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ന​​​​ല്‍​കി​​​​യ പൊ​​​​തു​​​​താ​​​​ത്പ​​​​ര്യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ട്ട ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. 2010നും 2023​​​​നും ഇ​​​​ട​​​​യി​​​​ല്‍ പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ല​​​​യു​​​​ടെ അ​​​​തി​​​​ര്‍​ത്തി​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ല്‍ 28 കു​​​​ട്ടി​​​​ക​​​​ളെ തൂ​​​​ങ്ങി​ മ​​​​രി​​​​ച്ച​​​നി​​​​ല​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​ൽ പ​​​​ക്ഷ​​​​പാ​​​​ത​​​​മി​​​​ല്ലാ​​​​തെ​​​​യും സ്വ​​​​ത​​​​ന്ത്ര​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം വേ​​​​ണ​​​​മെ​​​​ന്നാ​​​​ണു ഹ​​​​ര്‍​ജി​​​​യി​​​​ലെ പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യം.

ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ലി​​​​യ​​​തോ​​​​തി​​​​ലു​​​​ള്ള ദു​​​​രൂ​​​​ഹ​​​​ത​​​​

ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട​​​​ത്തി​​​​ല്‍ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി അ​​​​ന്വേ​​​​ഷ​​​​ണം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച​​​​വ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ല്‍ പോ​​​​സ്റ്റ്‌​​​​മോ​​​​ര്‍​ട്ടം റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ളും മ​​​​റ്റു സാ​​​​ഹ​​​​ച​​​​ര്യ തെ​​​​ളി​​​​വു​​​​ക​​​​ളും ഈ ​​​​മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍ വ​​​​ലി​​​​യ​​​തോ​​​​തി​​​​ലു​​​​ള്ള ദു​​​​രൂ​​​​ഹ​​​​ത​​​​യും കൊ​​​​ല​​​​പാ​​​​ത​​​​ക​​​സാ​​​​ധ്യ​​​​ത​​​​യും സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് പൊ​​​​തു​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →