നവജാത ശിശു മരിച്ച സംഭവം : പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്

നെടുമങ്ങാട് | തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തി, സൂപ്രണ്ടിനെ കൈയേറ്റം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഡോക്ടര്‍ ബിന്ദു സുന്ദറിന് കൈക്കൂലിയായി രണ്ട് തവണ 5,000 രൂപ വീതം നല്‍കിയതായി കുഞ്ഞിന്റെ പിതാവ്

മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്ന് നേരത്തെ ഡോക്ടര്‍മാരുടെ അന്വേഷണ സമിതി മൊഴിയെടുത്തിരുന്നു. എന്‍ രഞ്ജന കൃഷ്ണന-ബിനില്‍ മനോഹര്‍ ദമ്പതികളുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പ്രസവ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ബിന്ദു സുന്ദറിന് കൈക്കൂലിയായി രണ്ട് തവണ 5,000 രൂപ വീതം നല്‍കിയതായി കുഞ്ഞിന്റെ പിതാവ് ബിനില്‍ സമിതി മുമ്പാകെ മൊഴി നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →