ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമായും ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയിൽവേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകൾക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അതേ സമയം പദ്ധതിയിൽ കേരളം ഇടംനേടിയില്ല.
മന്ത്രി പ്രഖ്യാപിച്ച പാതകൾ
പൂണെ – മുംബൈ, പൂണെ – ഹൈദരാബാദ്, ഹൈദരാബാദ് – ബംഗളൂരു, ബംഗളൂരു – ചെന്നൈ ,ഹൈദരാബാദ് – ചെന്നൈ , ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ്. പടിഞ്ഞാറൻ, തെക്കൻ, വടക്കൻ, കിഴക്കൻ മേഖലകളെ ഒരുമിപ്പിക്കാനും വ്യാവസായിക കേന്ദ്രങ്ങൾ, സാങ്കേതിക വിദ്യ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾ എന്നിവയെ വേഗതയേറിയതും കൂടുതൽ സംയോജിതവുമായ ശൃംഖലയിലേക്ക് കൊണ്ടുവരാനുമാണ് ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതി ഇടത്തരം നഗരങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്
മുൻകാല റെയിൽവേ നവീകരണങ്ങൾ മെട്രോ-ടു-മെട്രോ ബന്ധങ്ങളിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിൽ നിന്ന് വ്യത്യസ്തമായി, പുതിയ പദ്ധതി ബോധപൂർവ്വം ഇടത്തരം നഗരങ്ങളെ കേന്ദ്രീകരിക്കുന്നു
