ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കിയാണ് ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൻറെ അ​വ​സാ​ന സ​മ്പൂ​ർ​ണ ബ​ജ​റ്റ്.

ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വ​ലി​യ നി​കു​തി വ​ർധ​ന​ക​ൾ ഒന്നുംതന്നെ ഇല്ല

തെ​ര​ഞ്ഞെ​ടു​പ്പ് വ​ർ​ഷ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വ​ലി​യ നി​കു​തി വ​ർധ​ന​ക​ൾ ഒന്നുംതന്നെ ഉണ്ടായില്ല.ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തീ​ര​ദേ​ശ വി​ക​സ​നം, കാർഷികം തുടങ്ങിയ മേ​ഖ​ല​കളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വർക്കർമാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ. സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.

പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കും

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാർക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആർആർടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തും

വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.
.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
* 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.
* ഇഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ
* റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം)
* ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.4 ശതമാനം)
* റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നു.
* തനത് നികുതി വരുമാനത്തിൽ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തിൽ 1595.05 കോടി രൂപയുടെയും വർദ്ധനവ് ലക്ഷ്യമിടുന്നു.
* അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
* അങ്കണവാടി ഹെൽപ്പർമാരുടെ പ്രതിമാസ വേതനം 500 രൂപ ഉയർത്തി
* ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
* പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
* സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ 25 രൂപ വർധിപ്പിച്ചു.
* സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
* കരാർ/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തിൽ 5 ശതമാനം വർധനവ് വരുത്തി
* പത്രപ്രവർത്തക പെൻഷൻ പ്രതിമാസം 1500 രൂപ വർധിപ്പിച്ചു
* ലൈബ്രേറിയൻമാരുടെ പ്രതിമാസ അലവൻസിൽ 1000 രൂപ വർധിപ്പിച്ചു
* കാൻസർ, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെൻഷൻ 1000 രൂപ വർധിപ്പിച്ചു.
* ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിൽ അഞ്ചുവർഷതത്വം പാലിക്കുക ഇടതുപക്ഷ സർക്കാരുകളുടെ നയം.
* 12-ാം ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോർട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.
* സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗ‍ഡുക്കൾ പൂർണമായും നൽകും.
* ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം, അവശേഷിക്കുന്ന ഡിഎ, ഡി.ആർ ഗഡുക്കൾ മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം.
* ഡിഎ, ഡിആർ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീർക്കും. ആദ്യ ഗഡു ബജറ്റ് വർഷം നൽകും.
* സർക്കാർ ജീവനക്കാരുടെ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് സ്കീം പുനഃസ്ഥാപിക്കും.
* പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ.
* അഷ്വേർഡ് പെൻഷനിൽ അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനം തുക പരമാവധി പെൻഷൻ ഉറപ്പാക്കും.
* അഷ്വേർഡ് പെൻഷനിൽ ഡിആർ അനുവദിക്കും.
* മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറെ സ്മരണ നിലനിർത്താൻ തിരുവനന്തപുരത്ത് വി.എസ്. സെൻറർ സ്ഥാപിക്കുന്നതിന് 20 കോടി.
* കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി
* ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന ശൈഖ് സൈനുദീൻ മഖദൂം രണ്ടാമൻറെ പേരിൽ പൊന്നാനിയിൽ ചരിത്ര ഗവേഷണ സെൻറർ സ്ഥാപിക്കാൻ മൂന്നുകോടി രൂപ.
* അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി
* കാവാരികുളം കണ്ടൻ കുമാരൻ പഠന കേന്ദ്രത്തിന് 1.5 കോടി
* മാർ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി
* ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ സ്ഥാപിക്കാൻ മൂന്നു കോടി
* കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാർക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* റോഡപകടത്തിൽപ്പെടുന്നവർക്കായി ലൈഫ് സേവർ പദ്ധതി. ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ.
* അപൂർവയിനം രോഗങ്ങൾക്കുള്ള ചികിത്സാ പദ്ധതിയായ KARE-ൽ സ്പൈനൽ മസ്കുലാർ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാൻ 30 കോടി.
* തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.
* കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ പട്ടണങ്ങളിൽ ബൈപാസുകൾ. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.
* തിരുവനന്തപുരം – കാസർഗോഡ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി.
* ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയിൽ ഫിനാൻസ് ടവർ സ്ഥാപിക്കും.
* വിൽപ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജിഎസ്ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.
* കാർഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.
* മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി
* മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പ് പദ്ധതിക്ക് 400 കോടി
* ക്ഷേമപെൻഷൻ നൽകുന്നതിനായി 14,500 കോടി
* നികുതിദായകരെ ആദരിക്കാനും പുരസ്കാരം നൽകുന്നതിനും അഞ്ചു കോടി
* കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നൽകുന്ന പദ്ധതിയ്ക്ക് 20 കോടി
* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ട് 3237 കോടിയും മെയിൻറനൻസ് ഫണ്ട് 4,316 കോടിയും പ്ലാൻ ഫണ്ട് 10,189 കോടിയും.
* പഞ്ചായത്ത് മെമ്പർമാർ, കൗൺസിലർമാർ എന്നിവരുടെ ഓണറേറിയം വർധിപ്പിക്കും.
* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുൻജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.
* വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയർ എർത്ത് കോറിഡോർ ചവറയിൽ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.
* ക്രിട്ടിക്കൽ മിനറൽ മിഷന് 100 കോടി.
* പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി
* പി.പി.പി മാതൃകയിൽ കൊച്ചി ഇൻഫോ പാർക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മറ്റ് സാങ്കേതികവിദ്യകളും ചേർന്ന സൈബർ വാലിയ്ക്ക് 30 കോടി.
* തൊഴിൽ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.
* വർക്ക് നിയർ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.
* ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവിൽ സ്പെഷൽ എൻ‌റിച്ച്മെൻറ് പദ്ധതിക്ക് 60 കോടി.
* ഗിഗ് തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.
* പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് ഇലക്ട്രിക് ഓട്ടോകൾ വാങ്ങുന്നവർക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.
* ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നതിനായുള്ള വായ്പകൾക്ക് 2% പലിശയിളവ്
* ഓട്ടോ സ്റ്റാൻഡുകളിൽ സോളാർ അധിഷ്ഠിത ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കാന‍് 20 കോടി.
* തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുൻവർഷത്തിൽ നിന്നും അധികമായി 1000 കോടി.
* റിട്ടയർമെൻറ് ഹോമുകൾ സജ്ജമാക്കാൻ സംഘടനകൾക്കും ഗ്രൂപ്പുകൾക്കും സ്വകാര്യ വ്യക്തികൾക്കും സർക്കാർ സബ്സിഡി. ഇതിനായി 30 കോടി.
* വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന മുതിർന്ന വ്യക്തികൾക്ക് ഓൺ കോൾ വോളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.
* അഡ്വക്കേറ്റ് വെൽഫെയർ ഫണ്ട് 20 ലക്ഷമായി ഉയർത്തും.
* ഒന്നു മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതിക്ക് 15 കോടി.
* കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങൾക്ക് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി – 50 കോടി.
* കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാർക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.
* സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുൻനിര മികവിൻറെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി
* കേരള കലാകേന്ദ്രം സ്ഥിരം വേദികൾ സ്ഥാപിക്കാൻ 10 കോടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →