തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി ഇന്ത്യാ പോസ്റ്റ്. രാജ്യത്തുടനീളം 28,740 താത്ക്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 31 മുതൽ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in -ൽ അപേക്ഷിക്കാം.  തസ്തികകളിൽ ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), ഗ്രാമീൺ ഡാക് സേവക് (GDS), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM) എന്നിവ ഉൾപ്പെടുന്നു.

യോഗ്യത

ഉദ്യോഗാർഥികൾ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 18 നും 40 നും ഇടയിൽ ആയിരിക്കണം. എഴുത്ത് പരീക്ഷ ഉണ്ടായിരിക്കില്ല. 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലുള്ള മെറിറ്റ് ലിസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ABPM, GDS തസ്തികകളിൽ പ്രതിമാസ ശമ്പളം 10,000 രൂപ മുതൽ 24,470 രൂപ വരെയാണ്. BPM തസ്തികയ്ക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. വിശദമായ വിജ്ഞാപനം ജനുവരി 31-ന് പുറത്തിറക്കും. അപേക്ഷ സമർപ്പിക്കേണ്ട തീയതി ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ്. അപേക്ഷാ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.

ഫെബ്രുവരി 18,19, തിയതികളിൽ അപേക്ഷാ ഫോമിൽ മാറ്റങ്ങൾ വരുത്താൻ ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും. മെറിറ്റ് ലിസ്റ്റ് ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും. 

.എങ്ങനെ അപേക്ഷിക്കാം? 

ഔദ്യോഗിക വെബ്‌സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക. ഹോംപേജിൽ, GDS 2026 രജിസ്‌ട്രേഷൻ ക്ലിക്ക് ചെയ്യുക.
ആവശ്യമായ വിവരങ്ങൾ നൽകുക, അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുക്കുക. ശേഷം രജിസ്റ്റർ ചെയ്യാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →