രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി | കേരളത്തില്‍ നിന്ന് 12 പേർ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ക്കർഹരായി . എസ് പി. ഷാനവാസ് അബ്ദുല്‍ സാഹിബിന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിക്കും. കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എന്‍ രാജേന്ദ്രനാഥിനും വിശിഷ്ട സേവനത്തിനുള്ള മെഡലുണ്ട്. 10 പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിനും അര്‍ഹരായി.

സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയവർ

അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എ പി ചന്ദ്രന്‍, എസ് പി. ടി സന്തോഷ് കുമാര്‍, ഡി എസ് പിപ്രേമചന്ദ്രന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അഷ്‌റഫ്, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉണ്ണികൃഷ്ണന്‍ വെളുത്തേടന്‍, ഡി എസ് പി. ടി അനില്‍കുമാര്‍, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോസ് മത്തായി മുകളുവിളയില്‍, പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മനോജ് വടക്കേ വീട്ടില്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി പ്രേമാനന്ദ കൃഷ്ണന്‍, സബ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് ദാസ് പരവണ വയലില്‍ എന്നിവര്‍ക്കാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയത്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →