ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ദ​സി​ൽ ത​ന്‍റെ ചി​ത്ര​വു​മാ​യി എ​ത്തി​യ കു​ട്ടി​യോ​ട് ചി​ത്രം വ​ര​ച്ച പേ​പ്പ​റി​ൽ മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ട​ത്ത് ബി​ജെ​പി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

നി​ന്‍റെ കൈ ​വേ​ദ​നി​ക്കും,നി​ന​ക്ക് എ​ല്ലാ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്നു

‘സ​ദ​സി​ൽ നി​ന്ന് ഒ​രു കു​ട്ടി കു​റെ നേ​ര​മാ​യി ചി​ത്രം കാ​ണി​ക്കു​ന്നു. നി​ന്‍റെ കൈ ​വേ​ദ​നി​ക്കും. ചി​ത്ര​ത്തി​ന് പി​റ​കി​ൽ നി​ന്‍റെ പേ​രും മേ​ൽ​വി​ലാ​സ​വും കൂ​ടി എ​ഴു​തു​ക. ക​ത്ത് അ​യ​ക്കാം. നി​ന​ക്ക് എ​ല്ലാ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്നു. നി​ങ്ങ​ളു​ടെ സ്നേ​ഹം ഞാ​ൻ തി​രി​ച്ച​റി​യു​ന്നു. രാ​ജ്യ​ത്ത് എ​വി​ടെ പോ​യാ​ലും ആ ​സ്നേ​ഹം കാ​ണാം’.-​പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.’

കൂ​ടാ​തെ, കു​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും ചി​ത്രം വാ​ങ്ങാ​ൻ അ​ദ്ദേ​ഹം എ​സ്പി​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​കു​ട്ടി​ക​ളു​ടെ സ്നേ​ഹ​ത്തെ ഒ​രി​ക്ക​ലും നി​രാ​ശ​പ്പെ​ടു​ത്തി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →