ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ കേസിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയെ ഇംപീച്ച്മെന്റ് ചെയ്യാൻ ലോക്സഭ സ്പീക്കർ അന്വേഷണസമിതി രൂപീകരിച്ചതിൽ അപാകതകളൊന്നുമില്ലെന്ന് സുപ്രീംകോടതി.
വർമയെ ഇംപീച്ച്മെന്റ് ചെയ്യുന്ന നടപടിയുമായി മുന്നോട്ടുപോകാം
അന്വേഷണസമിതി രൂപീകരിക്കുന്നതിന് സ്പീക്കർ സ്വീകരിച്ച നടപടിക്രമങ്ങൾ ചോദ്യം ചെയ്തു ജസ്റ്റീസ് വർമ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, എസ്.സി. ശർമ എന്നിവരുടെ കണ്ടെത്തൽ. ഇതോടെ വർമയെ ഇംപീച്ച്മെന്റ് ചെയ്യുന്ന നടപടിയുമായി പാർലമെന്റിന് മുന്നോട്ടു പോകാം. ഹർജിയിൽ രണ്ടു ദിവസത്തെ വാദത്തിനുശേഷം കഴിഞ്ഞ എട്ടിന് വിധി പറയാൻ മാറ്റിയിരുന്നു.
