തിരുവനന്തപുരം|നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കുന്നതും ടീമിന്റെ നേതാവും പിണറായി വിജയന്‍ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എം എ ബേബി. വിജയം ഉണ്ടായാല്‍ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും എം എ ബേബി വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചീറ്റിപ്പോയെന്നും ബേബി പരിഹസിച്ചു.
യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ പാളിപ്പോയി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉയര്‍ത്തിയ അവകാശവാദങ്ങള്‍ ജോസ് കെ മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വെറും ചീറ്റിപ്പോയ വിസ്മയം മാത്രമാണെന്നും ബേബി പരിഹസിച്ചു. .
