.
ന്യൂഡൽഹി: . ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. ഇന്ത്യ-ഇസ്രയേൽ ഉഭയകക്ഷി ബന്ധം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിവ്യക്തമാക്കി. . ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം എക്സിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.ഫോണിലൂടെയാണ് നെതന്യാഹുവുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തിയത്. പുതുവർഷത്തോടനുബന്ധിച്ച് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രയേൽ ജനതയ്ക്കും നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി
ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം വരും വർഷങ്ങളിൽ കൂടുതൽ കരുത്തുറ്റതാക്കാൻ ശ്രമിക്കുമെന്ന് ഇരുനേതാക്കളും അറിയിച്ചു. ഔദ്യോഗിക എക്സ് പേജിലൂടെയാണ് നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. നെതന്യാഹുവിനെ മൈ ഫ്രണ്ട് എന്നാണ് മോദി എക്സ് കുറിപ്പിൽ വിശേഷിപ്പിച്ചത്. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി. ഭീകരവാദത്തിനെതിരെ ദൃഢനിശ്ചയത്തോടെ പോരാടാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
