തിരുവനന്തപുരം | പാസ്പോര്‍ട്ട് വെരിഫിക്കേഷനിടെ യുവതിയെ കടന്നുപിടിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സിപിഒ വിജീഷിനെതിരെയാണ് നടപടി. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം വിജീഷിനെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സസ്പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശനുസരമാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം.
യുവതിയുടെ പരാതിയില്‍ സിപിഒയ്ക്കെതിരെ ഹാര്‍ബര്‍ പൊലീസ് കേസ് എടുത്തിരുന്നു .കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കിടയാക്കിയ സംഭവം. പാസ്പോര്‍ട്ട് വെരിഫിക്കേഷനെത്തിയപ്പോള്‍ യുവതിയുടെ വീട്ടിലെത്തിയ വിജീഷ് കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. നേരത്തെയും വിജീഷിനെതിരെ സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു..
