വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി

കാരക്കസ്: അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക് കടത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് ജനുവരി 3 ശനിയാഴ്ച പ്രസിദ്ധീകരിച്ച 25 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. .വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിൽനിന്ന് പിടികൂടി രണ്ട് ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കുന്നത്.

ശനിയാഴ്ച യുഎസ് നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും പിടികൂടിയത്.

ഇരുവരേയും പിടികൂടിയതോടെ എണ്ണ സമ്പന്നമായ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസിന്റെ പദ്ധതികൾ എളുപ്പമായി. വെനസ്വേലയുടെ ചുമതല തങ്ങൾക്കാണെന്ന് ഞായറാഴ്ച വൈകീട്ട് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മഡുറോയേയും (63) ഭാര്യ സിലിയ ഫ്‌ളോറസിനേയും (69) ശനിയാഴ്ച യുഎസ് നടത്തിയ ആക്രമണത്തിലാണ് പിടികൂടിയത്. ഇരുവരേയും പുലർച്ചെ കാരക്കസിൽനിന്ന് ബലം പ്രയോഗിച്ച് യുഎസിലെത്തിച്ചു. ഹെലിക്കോപ്ടറുകളിലും ഫൈറ്റർ ജെറ്റുകളിലും നാവികസേനയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും പിടികൂടിയത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →