അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ചായി

അബുദാബി: അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു. തിരൂർ സ്വദേശി ലത്തീഫിന്റെ മകൻ അസാം ബിൻ അബ്ദുൾ ലത്തീഫ് (8) ആണ് മരിച്ചത്. ഇതോടെ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ലത്തീഫിന്റെ മൂന്നു മക്കളും വീട്ടുജോലിക്കാരിയും കഴിഞ്ഞദിവസം മരിച്ചിരുന്നു.

ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു

.2026 ജനുവരി 3 ശനിയാഴ്ച രാവിലെ അബുദാബി-ദുബായ് റോഡിൽ ഷഹാമക്ക് അടുത്താണ് അപകടം നടന്നത്. ദുബായിൽ താമസിക്കുന്ന കുടുംബം അബുദാബി ലിവ ഫെസ്റ്റിവൽ കണ്ട് മടങ്ങുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. അബ്ദുൽലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →