ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ രാ​ജ്യ​മെ​മ്പാ​ടും ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​മെന്ന് .കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

കോ​ട്ട​യംകഴിഞ്ഞ ക്രി​സ്മ​സ് മു​ത​ല്‍ ന​വ​വ​ത്സ​രം വ​രെ​യു​ള്ള ആ​ഘോ​ഷ​വേ​ള​യി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന മ​തസ്വാ​ത​ന്ത്ര്യ​ത്തെ വർ​ഗീയ വാദികൾ സം​ഘ​ടി​ച്ചെ​ത്തി ത​ക​ര്‍ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ല​ ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ​ര്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. രാ​ജ്യ​മെ​മ്പാ​ടും വ​ര്‍ഗീ​യ​വാ​ദി​ക​ള്‍ ന​ട​ത്തി​യ​ത് ക്രൈ​സ്ത​വ പീ​ഡ​ന​വും ക്രി​സ്തു​നി​ന്ദ​യു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

മ​ത​പ​രി​വ​ര്‍ത്ത​നം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​ക്ര​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍

മ​ത​പ​രി​വ​ര്‍ത്ത​നം ന​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് എ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ക്ര​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ബോ​ധ​പൂ​ര്‍വം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ങ്ങ​നെ​യെ​ത്തു​ന്ന​വ​ര്‍ പോ​ലീ​സി​നെ വി​ളി​ച്ചുവ​രു​ത്തു​ക​യും പു​രോ​ഹി​ത​ര്‍ക്കും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍ക്കു​മെ​തി​രെ കേ​സെ​ടു​പ്പി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

.സി​എ​സ്‌​ഐ വൈ​ദി​ക​നാ​യ ഫാ. ​സു​ധീ​റി​നും ഭാ​ര്യ ജാ​സ്മി​നു​മെ​തി​രേ കേ​സെ​ടു​ത്ത​ത് അന്വേഷിക്കാനെത്തിയ വിശ്വാസികൾക്കെതിരെയും പോലീസ് കേസെടുത്തു.

ഇ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ് പുരി​ല്‍ മ​ല​യാ​ളി​ക​ളാ​യ സി​എ​സ്‌​ഐ വൈ​ദി​ക​നാ​യ ഫാ. ​സു​ധീ​റി​നും ഭാ​ര്യ ജാ​സ്മി​നു​മെ​തി​രേ കേ​സെ​ടു​ത്ത​ത്.മാ​ത്ര​മ​ല്ല ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ സ​ഭാ വി​ശ്വാ​സി​ക​ള്‍ക്ക്​ എ​തി​രേ​യും കേ​സെ​ടു​ത്തു. ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്തു​ക​യും മ​ത​സ്വാ​ത​ന്ത്ര്യം അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →