റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ വിദ്യാർഥിനി ജീവനൊടുക്കി. സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ഹോസ്റ്റലിലാണ് പ്രിൻസി കുമാരി(20) തൂങ്ങി മരിച്ചത്. പഞ്ചിപത്ര പ്രദേശത്തെ ഒപി ജിൻഡാൽ സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിനിയായിരുന്നു പ്രിൻസി. ഡിസംബർ 20 ശനിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ പ്രിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
“ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ
മുറിയിൽ കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, “ക്ഷമിക്കണം അമ്മേ, പപ്പാ. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങളെക്കൊണ്ട് ധാരാളം പണം ചിലവഴിപ്പിച്ചു’. എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഹോസ്റ്റൽ മുറി അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ജാർഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ കുമാരി സർവകലാശാലയിലെ ജെഐടി ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.
