.
മംഗളുരു: കോളിളക്കം സൃഷ്ടിച്ച ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി നൽകി. ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറൊടി, ഗിരീഷ് മട്ടെണ്ണവർ, ടി. ജയന്ത്, വിട്ടള ഗൗഡ എന്നിവരും യൂട്യൂബർ സമീർ എംഡിയും തന്നെയും ഭാര്യയെയും ആക്രമിക്കാൻ സാധ്യതയുണ്ടെന്നാണ് ചിന്നയ്യയുടെ പരാതിയിൽ പറയുന്നത്.
ധർമസ്ഥലയിൽ 2012 ഒക്ടോബറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട 17കാരിക്ക് നീതിലഭിക്കണമെന്ന ആവശ്യത്തിൽ പ്രചാരണം നടത്തിയ.വർക്കെതിരേയാണു ചിന്നയ്യയുടെ പരാതി. വ്യാജ പരാതി നൽകാൻ ഇവർ ചിന്നയ്യയ്ക്ക് മേൽ സമ്മർദം ചെലുത്തിയെന്ന് ആരോപണങ്ങളുണ്ടായിരുന്നു
