സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തുപുരം | നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിച്ചു മന്ത്രി സജി ചെറിയാന്‍. രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളന സമ്മേളനത്തിലാണ് മന്ത്രി അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്..നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങിലായിരുന്നു സ്വദേശത്തെയും വിദേശത്തെയും പ്രമുഖരെ സാക്ഷി നിര്‍ത്തി ഐക്യദാര്‍ഢ്യ പ്രഖ്യാപനം.

അവള്‍ക്കൊപ്പമാണ് കേരളം എന്നും സജി ചെറിയാന്‍

പോരാട്ടത്തിന്റെ പെണ്‍ പ്രതീകമായ നടി ഐ എഫ് എഫ് കെ വേദിയില്‍ ഒരിക്കല്‍ ഉണ്ടായിരുന്നു. അവള്‍ക്കൊപ്പം ആണ് ഞങ്ങള്‍ എന്ന് അന്നേ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ആ നടിയുടെ അസാന്നിധ്യത്തില്‍ ഞാന്‍ വീണ്ടും പ്രഖ്യാപിക്കുന്നു, അവള്‍ക്കൊപ്പമാണ് കേരളം എന്നും സജി ചെറിയാന്‍ പറഞ്ഞു. ചിലി സംവിധായകന്‍ പാബ്ലോ ലാറോയായിരുന്നു മുഖ്യാതിഥി.

പലസ്തീന്‍ അംബാസിഡര്‍പലസ്തീന്‍ അംബാസിഡര്‍ അബ്ദുള്ള എം അബു ഷവേഷ്, ജര്‍മ്മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവരും സംബന്ധിച്ചു. മലയാളത്തിന്റെ അഭിമാന താരങ്ങളായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും യുവ താരം ദുല്‍ഖര്‍ സല്‍മാന്റെയും പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള ജര്‍മ്മന്‍ അംബാസിഡറുടെ പ്രസംഗം കാണികള്‍ കരഘോഷത്തോടെ സ്വീകരിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →