കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ തോൽവിയിൽ പ്രതികരിച്ച് കോരളാ കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി. പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വീഴ്ച പരിശോധിക്കും. വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് തോറ്റു
പാലാ നഗരസഭയിൽ കേരളാ കോൺഗ്രസ് എമ്മിന്റെ പത്തു സ്ഥാനാർഥികൾ വിജയിച്ചു.അതേ സമയം ജോസ് കെ. മാണിയുടെ സ്വന്തം വാർഡിൽ എൽഡിഎഫ് തോറ്റത് അവർക്ക് കനത്ത തിരിച്ചടിയായി. ജോസ് കെ. മാണിയും മകനും നേരിട്ട് പ്രചാരണം നടത്തിയ വാർഡിലാണ് അവർക്ക് കാലിടറിയത്. തോൽവി പരിശോധിക്കുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
.
