തൃ​ശൂ​ർ കല്ലൂരിൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു

തൃ​ശൂ​ർ: ക​ല്ലൂ​രി​ൽ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. പാ​ല​യ്ക്ക​ൽ​പ​റ​മ്പ് സ്വ​ദേ​ശി കു​ന്ന​ത്തു​പ​റ​മ്പി​ൽ ദി​വ്യ​യു​ടെ അ​ട​ച്ചി​ട്ട വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ക്ഷേ​ത്ര​ത്തി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 13 പ​വ​ൻ സ്വ​ർ​ണ​മാ​ണ് ക​വ​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 45,000 രൂ​പ ക​ള്ള​ന്മാ​ർ എ​ടു​ത്തി​ട്ടി​ല്ല.

പുറകുവശത്തെ വാതിൽ​വ​ഴി മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​താ​യാ​ണ് സൂ​ച​ന

വീ​ടി​ന്‍റ പു​റ​കു​വ​ശ​ത്തെ വാ​തി​ൽ തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​തു​വ​ഴി മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​താ​യാ​ണ് സൂ​ച​ന. പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഡോ​ഗ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി വ​ല​വി​രി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →