ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം : അബൂദബിയിൽ. 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി

അബൂദബി|പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിയമലംഘനങ്ങൾ നടത്തിയതിനെ തുടർന്ന് ഈ വർഷം അബൂദബി, അൽ ഐൻ, അൽ ദഫ്റ മേഖല എന്നിവിടങ്ങളിലായി 37 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടി. ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുടെ ലംഘനം, ആവർത്തിച്ചുള്ള വീഴ്ചകൾ, ലംഘനങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപനങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അബൂദബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി അടച്ചുപൂട്ടലിന് ഉത്തരവിട്ടത്.

ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെയും സൂക്ഷിക്കുന്നതിലെയും മോശം രീതികൾ, കുറഞ്ഞ ശുചിത്വ നിലവാരം, കീടങ്ങളുടെ സാന്നിധ്യം എന്നിവ കാരണം ഭക്ഷ്യവിഷബാധയുണ്ടായതായി കണ്ടെത്തിയിരുന്നു. ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും എല്ലാ സ്ഥാപനങ്ങളും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ മേൽനോട്ടത്തിന്റെ ഭാഗമായാണ് നടപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →