വൈ​ദ്യു​തി ബി​ല്ല​ട​യ്ക്കാ​ത്ത​തി​ന് ക​ണ​ക്‌ഷ​ൻ വി​ച്ഛേ​ദി​ച്ചു ; നൂ​​​​റി​​​​ല​​​​ധി​​​​കം ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി കാ​​​​ട്ടി​​​​ലെ​​​​റി​​​​ഞ്ഞ് യു​​​​വാ​​​​വിന്റെ പ്ര​​​​തി​​​​കാ​​​​രം

കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: ബി​​​​ൽ കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​യ്ക്കാ​​​​ത്ത​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലെ വൈ​​​​ദ്യു​​​​തി ക​​​​ണ​​​​ക്‌​​ഷ​​​​ൻ വി​​​​ച്ഛേ​​​​ദി​​​​ച്ച കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​രോ​​​​ട് യു​​​​വാ​​​​വി​​​​ന്‍റെ വി​​​​ചി​​​​ത്ര പ്ര​​​​തി​​​​കാ​​​​രം. കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് ന​​​​ഗ​​​​ര​​​​ത്തി​​​​ലും സ​​​​മീ​​​​പ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള 23 ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മ​​​​റു​​​​ക​​​​ളി​​​​ലെ നൂ​​​​റി​​​​ല​​​​ധി​​​​കം ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി കാ​​​​ട്ടി​​​​ലെ​​​​റി​​​​ഞ്ഞാ​​​​ണ് ചൂ​​​​രി ക​​​​ളി​​​​യ​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ യു​​​​വാ​​​​വ് പ്ര​​​​തി​​​​കാ​​​​രം ചെ​​​​യ്ത​​​​ത്. ഇ​​​​തോ​​​​ടെ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ വ്യാ​​​​പാ​​​​ര​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം വൈ​​​​ദ്യു​​​​തി മു​​​​ട​​​​ങ്ങി.

യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

പ​​​​ല ഫ്യൂ​​​​സു​​​​ക​​​​ളും പൊ​​​​ട്ടി​​​​ച്ചെ​​​​റി​​​​ഞ്ഞ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. പ​​​​ക​​​​രം പു​​​​തി​​​​യ​​​​വ പെ​​​​ട്ടെ​​​​ന്ന് ല​​​​ഭ്യ​​​​മാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ൽ നേ​​​​രി​​​​ട്ട് വ​​​​യ​​​​ർ കെ​​​​ട്ടി​​​​യാ​​​​ണ് പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും വൈ​​​​ദ്യു​​​​തി ക​​​​ണ​​​​ക്‌​​ഷ​​​​ൻ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ച​​​​ത്. യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഇ​​​​യാ​​​​ൾ മാ​​​​ന​​​​സി​​​​ക വെ​​​​ല്ലു​​​​വി​​​​ളി നേ​​​​രി​​​​ടു​​​​ന്ന ആ​​​​ളാ​​​​ണെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. യു​​​​വാ​​​​വും സു​​​​ഖ​​​​മി​​​​ല്ലാ​​​​തെ കി​​​​ട​​​​പ്പി​​​​ലാ​​​​യ അ​​​​ച്ഛ​​​​നും മാ​​​​ത്ര​​​​മാ​​​​ണ് വീ​​​​ട്ടി​​​​ലു​​​​ള്ള​​​​ത്. 22,000 രൂ​​​​പ​​​​യു​​​​ടെ വൈ​​​​ദ്യു​​​​തി ബി​​​​ൽ കു​​​​ടി​​​​ശി​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. കെ​​​​എ​​​​സ്ഇ​​​​ബി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ പ​​​​ല​​​​ത​​​​വ​​​​ണ വി​​​​ളി​​​​ച്ച് മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യി​​​​ട്ടും ഇ​​​​യാ​​​​ൾ തി​​​​രി​​​​ച്ച് ഭീ​​​​ഷ​​​​ണി മു​​​​ഴ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് നവംബർ 14 വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​വി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​ത്തി പോ​​​​സ്റ്റി​​​​ൽ​​​​നി​​​​ന്ന് ഇ​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ലേ​​​​ക്കു​​​​ള്ള വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ച്ച​​​​ത്.

വൈ​​​​കി​​​​ട്ടോ​​​​ടെ ഇയാൾ.സെ​​​​ക്‌​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി ബി​​​​ല്ല​​​​ട​​യ്​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടതായി പ​​​​റ​​​​യു​​​​ന്നു.

വൈ​​​​കി​​​​ട്ടോ​​​​ടെ ഒ​​​​രു കു​​​​ട്ടി​​​​യു​​​​മാ​​​​യി ഇ​​​​യാ​​​​ൾ നെ​​​​ല്ലി​​​​ക്കു​​​​ന്നി​​​​ലെ വൈ​​​​ദ്യ​​​​തി സെ​​​​ക്‌​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ലെ​​​​ത്തി ബ​​​​ഹ​​​​ളം വ​​​​യ്ക്കു​​​​ക​​​​യും ഒ​​​​രു കെ​​​​ട്ട് പ​​​​ണം കാ​​​​ണി​​​​ച്ച് ബി​​​​ല്ല​​​​ട​​യ്​​​​ ​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ ഇ​​​​യാ​​​​ൾ വീ​​​​ണ്ടും ബ​​​​ഹ​​​​ളം​​​​വ​​​​ച്ച് ഇ​​​​റ​​​​ങ്ങി​​​​പ്പോ​​​​യി. സ​​​​ന്ധ്യ​​​​യോ​​​​ടെ​​​​ ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ പ​​​​ല ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലും വൈ​​​​ദ്യു​​​​തി മു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​യി ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്ക് ഫോ​​​​ൺ കോ​​​​ളു​​​​ക​​​​ൾ വ​​​​രാ​​​​ൻ തു​​​​ട​​​​ങ്ങി​​​​. കെ​​​​എ​​​​സ്ഇ​​​​ബി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ചെ​​​​ന്നു​​​​നോ​​​​ക്കി​​​​പ്പോ​​​​ഴാ​​​​ണ് ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മ​​​​റു​​​​ക​​​​ളു​​​​ടെ ഫ്യൂ​​​​സു​​​​ക​​​​ൾ ഊ​​​​രി​​​​യെ​​​​റി​​​​ഞ്ഞ​​​​താ​​​​ണെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യ​​​​ത്.

​​​​യാ​​​​ൾ ഫ്യൂ​​​​സ് ഊ​​​​രു​​​​ന്ന​​​​ത് നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ്ടി​​​​രു​​​​ന്നു.

പ​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലും ഇ​​​​യാ​​​​ൾ ഫ്യൂ​​​​സ് ഊ​​​​രു​​​​ന്ന​​​​ത് നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ്ടി​​​​രു​​​​ന്ന​​​​താ​​​​യും ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും വി​​​​വ​​​​രം ല​​​​ഭി​​​​ച്ചു. ഇ​​​​തോ​​​​ടെ കെ​​​​എ​​​​സ്ഇ​​​​ബി അ​​​​ധി​​​​കൃ​​​​ത​​​​ർ ടൗ​​​​ൺ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ൽ വി​​​​വ​​​​ര​​​​മ​​​​റി​​​​യി​​​​ച്ച് ഇ​​​​യാ​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →