ഗസ്സ | ഗസ്സയില്‍ ഹമാസും ഇസ്‌റായേലും തമ്മില്‍ ബന്ദികളുടെ മൃതദേഹ കൈമാറ്റം പുനരാരംഭിച്ചു. ഹമാസ് കൈമാറിയ രണ്ട് മൃതദേഹങ്ങള്‍ ഇസ്‌റാഈല്‍ ഫോറന്‍സിക് പരിശോധനക്കായി മാറ്റി. മൃതദേഹങ്ങളുടെ ആധികാരികത സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാവും.
ഇനി 11 മൃതദേഹങ്ങളാണ് ഹമാസിന്റെ പക്കല്‍ ശേഷിക്കുന്നതെന്ന് സൂചന..
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ മൃതദേഹങ്ങളുടെ ബാക്കി ഭാഗങ്ങള്‍ പുതുതായി നല്‍കി ഹമാസ് കബളിപ്പിച്ചെന്ന് ആരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം തുടര്‍ന്നത്. ഇതോടെ മൃതദേഹങ്ങള്‍ കൈമാറുന്നത് ഹമാസ് നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൈമാറുകയായിരുന്നു. ഇനി 11 മൃതദേഹങ്ങളാണ് ഹമാസിന്റെ പക്കല്‍ ശേഷിക്കുന്നതെന്നാണ് സൂചന..
.
