കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചതായി റിപ്പോർട്ട്

.
നെയ്‌റോബി: കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നിരവധിപേര്‍ക്ക് ദാരുണാന്ത്യം. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ഒക്ടോബർ 28 ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ചുരുങ്ങിയത് പന്ത്രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് വിവരം. മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വിമാനം അപകടത്തില്‍പ്പെട്ടതിന്റെ കാരണം വ്യക്തമല്ല.മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

5 വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്.

വിനോദസഞ്ചാരകേന്ദ്രമായ ദിയാനിയില്‍നിന്ന് മറ്റൊരു വിനോദസഞ്ചാരകേന്ദ്രമായ കിച്‌വ ടെംബോ എന്ന സ്ഥലത്തേക്ക് പറന്നുയര്‍ന്ന 5വൈ-സിസിഎ എന്ന വിമാനമാണ് തകര്‍ന്നുവീണത്. ദുരന്തത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും അപകടസ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തിന്റെ ഭാഗങ്ങളില്‍ തീ പടര്‍ന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →