രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; റോഡരികിലെ 90 മരങ്ങൾ മുറിച്ചുമാറ്റി

.
കോന്നി: രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന് മുന്നോടിയായി മുറിച്ചുമാറ്റിയത് 90 മരങ്ങൾ. റാന്നി വനം ഡിവിഷനിൽ നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള റോഡരികിൽ അപകടകരമാംവിധം കണ്ടെത്തിയ മരങ്ങൾ ആണ് മുറിച്ചുനീക്കിയത്. ഗൂഡ്രിക്കൽ റെയ്ഞ്ചിലെ നിക്ഷിപ്ത വനഭൂമിയിൽപെട്ടതാണ് ഈ മരങ്ങൾ.

രാഷ്ടപതിയുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.

.തേക്കും പാഴ്മരങ്ങളും ഇതിൽ ഉൾപ്പെടും. രാഷ്ടപതിയുടെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുറിച്ചുമാറ്റേണ്ട മരങ്ങൾ കണ്ടെത്തിയത്. ഇതിന് പുറമെ സന്നിധാനം വരെ, രാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോയ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള മരച്ചില്ലകളും മുറിച്ചുമാറ്റിയിരുന്നു.

90 മരങ്ങളുടെ ചില്ലകളും. മുറിച്ചുമാറ്റി.

90 മരങ്ങളുടെ ചില്ലകൾ ഇത്തരത്തിൽ മുറിച്ചുമാറ്റി. ബുധനാഴ്ച ശബരിമല ദർശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ രാഷ്ട്രപതി പമ്പയിൽ വിശ്രമിക്കുന്ന സമയത്ത് കെഎസ്ആർടിസി ബസ് സ്റ്റേഷന് സമീപം മരം ഒടിഞ്ഞ് റോഡിൽ വീണിരുന്നു. എൻഡിആർഎഫും അഗ്നിരക്ഷാസേനയും ചേർന്ന് മരം മുറിച്ചുമാറ്റുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →