ഇടുക്കി : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് അവസാനിച്ചു. 52 ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ടിന്റെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന്
തൊടുപുഴ, കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ നറുക്കെടുപ്പ് രാവിലെ 10 നും കട്ടപ്പനയിലെ 11നും നടക്കും. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ നറുക്കെടുപ്പ് 18ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 21 നാണ് ജില്ലാ പഞ്ചായത്തിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കുക. സംവരണ വാര്‍ഡുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇടുക്കി ജില്ലയുടെ സൈറ്റില്‍ ലഭിക്കും. വൈബ്‌സൈറ്റ് https://idukki.nic.in/en/document-category/reservetion-ward-grama-panchayat-en/
